ഓസ്ട്രേലിയന്‍ വേദിയെ അമ്പരപ്പിച്ച് മലയാളി പെണ്‍കുട്ടി;'മാതേ മലയധ്വജ' സൂപ്പര്‍ ഹിറ്റാക്കി ജാനകി ഈശ്വര്‍


'ദ് വോയ്സ് ഓസ്‌ട്രേലിയ' സംഗീത റിയാലിറ്റി ഷോ ഒഡിഷനില്‍ ഇന്ത്യന്‍ ഗാനം പാടി കയ്യടി നേടി മലയാളി പെണ്‍കുട്ടി. റിയാലിറ്റി ഷോയില്‍ താരമായ ജാനകി ഈശ്വര്‍ ഒഡിഷനില്‍ ഇന്ത്യന്‍ ഗാനം പാടുന്നതിന്റെ വിഡിയോ പുറത്ത്. 'മാതേ മലയധ്വജ' എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകി വേദിയില്‍ ആലപിച്ചത്. പരിപാടിയുടെ വിധികര്‍ത്താക്കളിലൊരാള്‍ ഒരു ഇന്ത്യന്‍ ഗാനം പാടാമോ എന്ന് ചോദിച്ചപ്പോള്‍ പന്ത്രണ്ടുകാരിയായ ജാനകി ഗാനം ആലപിക്കുകയായിരുന്നു.

ജാനകിയുടെ പാട്ടില്‍ ഏറെ ആസ്വദിച്ചാണ് വേദിയും സദസ്സും ഇരുന്നത്. 'ദ് വോയ്സ് ഓസ്‌ട്രേലിയ' പോലൊരു വലിയ സദസില്‍ തുടക്കക്കാരി എന്ന നിലയില്‍ കര്‍ണാട്ടിക് സംഗീതം പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ജനിക്കിയും കുടുംബവും പറഞ്ഞു.മുന്‍പ് ബില്ലി ഐലിഷിന്റെ 'ലവ്ലി' എന്ന ഗാനം ഒഡിഷനില്‍ ജാനകി പാടുന്ന വിഡിയോ വൈറലായിരുന്നു. പാടി പൂര്‍ത്തിയാക്കിയ ശേഷം ജാനകിയുടെ പേരും മറ്റും ചോദിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍, പന്ത്രണ്ട് വയസുകാരിയാണ് മുന്നില്‍ നില്‍ക്കുന്ന ഗായികയെന്ന് വളരെ അത്ഭുതത്തോടെയാണ് കേട്ടത്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും കുറഞ്ഞ മത്സരാര്‍ഥിയാണ് ജാനകി. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന അനൂപ് ദിവാകരന്റെ മകളാണ് ജാനകി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media