രാജസ്ഥാന്‍: രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ഒരു മണിയോടെയാണ് സംഭവം. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകര്‍ന്നു വീണത്.