പിഎം ശ്രീ വിവാദം; വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് കെ രാജന്‍
 



കൊച്ചി: പിഎം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിവാദത്തില്‍ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.


തര്‍ക്കം തീര്‍ക്കാന്‍ നാളെ നിര്‍ണായ യോഗങ്ങള്‍
പി എം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തര്‍ക്കം തീര്‍ക്കാന്‍ നാളെ നിര്‍ണായ യോഗങ്ങള്‍. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പി എം ശ്രീയില്‍ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകള്‍ ചര്‍ച്ച ചെയ്യും. ആലപ്പുഴയില്‍ ചേരുന്ന സിപിഐയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശരിയായ തീരുമാനം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കില്‍ കടുപ്പിക്കാന്‍ തന്നെയാണ് സിപിഐയുടെ തീരുമാനം.

പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി
പി എം ശ്രീ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനോയ് വിശ്വത്തെ അറിയിച്ചു. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചു. മന്ത്രിമാരെ പിന്‍വലിക്കുന്നത് അടക്കം സിപിഐയുടെ പരിഗണനയിലാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media