ഇത് ഷോപ്പിംഗ് സമയം 
ആമസോണില്‍ വന്‍ വിലക്കുറവ്്



ജനുവരി 17 മുതല്‍ 20 വരെ നടക്കുന്ന ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വില്‍പനയില്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവ്.  സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ്, ആമസോണ്‍ പേ, ഐസിഐസിഐ കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭ്യമാണ്.


ആപ്പിള്‍, വണ്‍പ്ലസ്, സാംസങ്, ടെക്നോ, ഷാവോമി, പോലുള്ള ഉല്‍പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളുണ്ടാവും. ഐഫോണുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണ്. ഐഫോണ്‍ 13 ന് ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകള്‍ ലഭിച്ചേക്കാം. റെഡ്മി, വണ്‍പ്ലസ്, സാംസങ്, സോണി, എംഐ പോലുള്ള ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും മികച്ച വിലക്കിഴിവുണ്ടാവും. 
എല്‍ജി, വേള്‍പൂള്‍, ഐഎഫ്ബി, ബോഷ് പോലുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും വില്‍പനയ്ക്കെത്തും. ആമസോണിന്റെ എക്കോ, ഫയര്‍ ടിവി 
 
കിന്‍ഡില്‍ ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. 

 ഫാഷന്‍ വിഭാഗത്തിലും വന്‍ ഓഫറുണ്ട്. കുര്‍ത്ത, വിന്റര്‍ വെയര്‍, വെസ്റ്റേണ്‍ വെയര്‍, സാരി, ലിങ്കറി ആന്റ സ്ലീപ്പ് വെയറുകള്‍ മുതലയാവയ്കക്കും വിലക്കുറവുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി 10 ശതമാനം ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടും 10 ശതമാനം കാഷ്ബാക്കും ലഭിക്കുന്നതാണ്. 15 ശതമാനം വരെ ഡിസ്‌ക്കൗണ്ടുള്ള ആമസോണ്‍ കൂപ്പണുകളുമുണ്ട്. ആദ്യത്തെ ഫാഷണ്‍ ഓര്‍ഡറുകള്‍ക്ക് ഫ്രീയായി ഡെലിവറിയും ലഭിക്കും.

Related Posts

0 Comments

Leave a reply