വശ്യം ... മനോഹരം ടെറൈസ് റിസോര്‍ട്ട്
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമം. പശ്ചിമഘട്ടത്തില്‍ കബനിയുടെ പോഷക നദിയായ കരമന്‍ തോട് പുഴക്കു കൂറുകെ അണകെട്ടി നിര്‍ത്തിയ വശ്യമനോഹരമായ ബാണാസുര സാഗര്‍. ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും വലിയ എര്‍ത്ത് ഡാം.... അതാണ് ബാണാസുര സാഗര്‍. അണക്കെട്ടിനകത്തെ പച്ചപിടിച്ച ചെറു ദ്വീപുകള്‍. ബാണാസുര സാഗര്‍ മലനിരകളുടെ പ്രതിരൂപങ്ങള്‍ വെള്ളത്തില്‍ പതിച്ച് വെട്ടിത്തിളങ്ങുന്നു. പ്രകൃതി മനോഹരമായ ഈ തീരത്ത് അതി സുന്ദരമായ ഒരു റിസോര്‍ട്ടുണ്ട്. ടെറൈസ്. പ്രകൃതി തൊട്ടു നോവിക്കാതെ ഭൂമിയുടെ നിമ്‌നോന്നതകളില്‍ പിറവി കൊണ്ട 17 ക്വാട്ടേജുകള്‍. അതാണിവിടുത്തെ ആകര്‍ഷണം. അവിടെയിരുന്നു കാണാം... ആസ്വദിക്കാം ബാണാസുര സാഗറിനെ. ഇളം തെന്നല്‍ തലോടിക്കൊണ്ടുവരുന്ന കുഞ്ഞോളങ്ങള്‍.... അവയില്‍ പതിച്ച് സ്വര്‍ണ രാശിപ്പോടെ വെട്ടിത്തിളങ്ങുന്ന സൂര്യ കിരണങ്ങള്‍.