ലോകത്തിലെ ഏറ്റവും നീളം കൂടിയ പേര് ഇതാണ്
 


ജനനം പോലെ തന്നെ ആഘോഷമാണ് കുട്ടികള്‍ക്ക് പേരിടുന്നത്. എല്ലാവരും കൂടി ചേര്‍ന്നിരുന്ന് ആലോചിച്ച് ഏറ്റവും ബെസ്റ്റായിട്ടുള്ള പേര് തന്റെ മക്കള്‍ക്ക് നല്‍കണമെന്നാണ് മിക്ക മാതാപിതാക്കളും ആഗ്രഹിക്കാറ്.  തനിക്ക് ജനിക്കുന്ന കുഞ്ഞിന് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പേര് നല്‍കണമെന്നാണ്  സാന്ദ്ര വില്യംസ് എന്ന യുവതി ആഗ്രഹിച്ചത്. ആഗ്രഹം പോലെ തന്നെ ഏറ്റവും നീളം കൂടിയ പേര് തന്റെ മകള്‍ക്ക് നല്‍കി. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും ഈ പേര് സ്വന്തമാക്കിയിട്ടുണ്ട്.
1984 സെപ്റ്റംബര്‍ 12 നാണ്  സാന്ദ്ര വില്യംസിന്  പെണ്‍കുഞ്ഞ് ജനിക്കുന്നത്. സാന്ദ്ര ജനന സര്‍ട്ടിഫിക്കറ്റില്‍ മകള്‍ക്ക് നല്‍കിയ പേര് Rhoshandiatellyneshiaunneveshenk Koyaanisquatsiuth William എന്നാണ്. എന്നാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം 36 അക്ഷരമുള്ള മറ്റൊരു പേരും ഈ പേരിനൊപ്പം സാന്ദ്ര ചേര്‍ത്തു. ഇപ്പോള്‍ മൊത്തം 1019 അക്ഷരങ്ങളുള്ള പേരാണ് മകളുടെ മുഴുവന്‍ പേര്.

മകളുടെ ജനന സര്‍ട്ടിഫിക്കറ്റിന് 2 അടി നീളം ഉണ്ടായിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡും നേടി. പേര് ഇതാണെങ്കിലും ആരും ഈ പേരില്‍ വിളിക്കാറില്ല എന്നതാണ് മറ്റൊരു വസ്തുത. സുഹൃത്തുക്കളും കുടുംബവുമെല്ലാം ജെയ്മി എന്നാണ് അവളെ വിളിക്കാറ്. ഒരുപാട് കഷ്ടപ്പെട്ടാണ് ജെയ്മി തന്റെ സ്വന്തം പേര് പഠിച്ചെടുത്തത്. പേര് ആദ്യം റെക്കോര്‍ഡ് ചെയ്ത് ആവര്‍ത്തിച്ച് കേട്ടാണ് ഈ പേര് പഠിച്ചെടുത്തത്.

ഇങ്ങനെയൊരു പേര് വന്നതിന് ശേഷം ടെക്‌സസില്‍ പുതിയ നിയമവും പാസ്സായി. മക്കള്‍ക്ക് പേര് നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഫോമില്‍ ഒതുങ്ങുന്ന പേരായിരിയ്ക്കണം ഇടേണ്ടത് എന്നാണ് നിയമം. ഇതാണ് ജെയ്മിയുടെ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയ പേര് Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasame cashaunettethalemeicoleshiwhalhinive'onchellecaundenesheaalausondrilynnejeanetrimyranae kuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellavia velzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttae katilyaevea'shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciounsesceverron eccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesaly nnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaen glaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaa ddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxe teshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadian acorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequio adaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoa johny aetheodoradilcyana.

Related Posts

0 Comments

Leave a reply