ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ശനിയാഴ്ചത്തേക്ക് മാറ്റി . ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.