ഇ. സോമനാഥ് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഇ. സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മലയാള മനോരമയില്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍ണ്ടായിരുന്ന സോമനാഥ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്.
നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ടതിന് പിന്നാലെ സോമനാഥിനെ നിയമസഭ മീഡിയ റൂമില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആദരിച്ചിരുന്നു. മന്ത്രിമാരും ഭരണ പ്രതിപക്ഷ എംഎല്‍എമാരും, സ്പീക്കറും പങ്കെടുത്തതായിരുന്നു ഈ ചടങ്ങ്. 34 വര്‍ഷം മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവില്‍ കോട്ടയം,ഇടുക്കി, കണ്ണൂര്‍, കൊല്ലം, ഡല്‍ഹി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. ആഴ്ചക്കുറിപ്പുകള്‍ എന്ന പ്രതിവാര കോളവും നിയമസഭാ അവലോകനമായ നടുത്തളവും ഇദ്ദേഹം പതിറ്റാണ്ടുകളോളം എഴുതി.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലന് നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകന്. സംസ്കാരം വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും.ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്: മിഥുന്.