സെന്‍സെക്സില്‍ 493 പോയന്റ് നേട്ടം: നിഫ്റ്റി 17,700 കടന്നു
 



മുംബൈ: കേന്ദ്ര ബജറ്റിന് മുന്നോടിയായി വിപണിയിലുണ്ടായ മുന്നേറ്റം മൂന്നാം ദിവസത്തേയ്ക്കുകടന്നു. നിഫ്റ്റി 17,700 പിന്നിട്ടു. ആഗോള വിപണികളിലെ  നേട്ടമാണ് ബുധനാഴ്ച സൂചികകളെ സ്വാധീനിച്ചത്.  സെന്‍സെക്സ് 493 പോയന്റ് നേട്ടത്തില്‍ 59,355ലും നിഫ്റ്റി 144 പോയന്റ് ഉയര്‍ന്ന് 17,721ലുമാണ് വ്യാപാരം ആരംഭിച്ചത്. 

കൊട്ടക് മഹീന്ദ്ര ബാങ്ക്,  ഐടിസി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടെക് മഹീന്ദ്ര, അദാനി പോര്‍ട്സ്, അള്‍ട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.  ധനകാര്യ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.


 

Related Posts

0 Comments

Leave a reply