കമലിന്റെ തഗ്ഗ് ലൈഫ് ജൂണില്‍ തിയ്യറ്ററില്‍;കാത്തിരുന്ന് സിനിമാലോകം
 



ചെന്നൈ: തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍ കമല്‍ഹാസന്‍. ജൂണില്‍ എത്തുന്ന ചിത്രത്തിന്റെ വലിയൊരു വാര്‍ത്ത സമ്മേളനം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. കമല്‍ ചിത്രത്തിന്റെ സംവിധായകന്‍ മണിരത്‌നം, നടന്മാരായ ജോജു, ചിമ്പു, അശോക് സെല്‍വന്‍. നായികമാരായ തൃഷ, അഭിരാമി എന്നിവര്‍ എല്ലാം ഇതില്‍ പങ്കെടുത്തിരുന്നു.  തഗ്ഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും.37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്‌നവും ഒന്നിക്കുന്ന ചിത്രമാണിത്.  കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. 

(തഗ്ഗ് ലൈഫിന്റെ വീഡിയോക്കായി ഹോം പേജ്
  സന്ദര്‍ശിക്കുക)


 

 

Related Posts

0 Comments

Leave a reply