പ്രിഥിയുടെ ഖലീഫയെത്തുന്നു ഓഗസ്റ്റ് 20ന്
 



പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഖലീഫ. വൈശാഖ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. നാല്‍പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുതിയ ഒരു ഫോട്ടോയും പൃഥ്വിരാജ് സാമഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. വന്‍ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്. മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിന്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോയുടെതാണ് ചിത്രസംയോജനം.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍ ഡയറക്ടര്‍സ്: ചേതന്‍ ഡിസൂസ- യാനിക് ബെന്‍ - ഫോണിക്‌സ് പ്രഭു, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: വിപിന്‍ കുമാര്‍, ഡി ഐ: കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായര്‍, സ്റ്റില്‍സ്: സിനത് സേവിയര്‍.


 

Related Posts

0 Comments

Leave a reply