അജിത്തിന്റെ പുതിയ ചിത്രം 'ഡെയര്‍ഡെവിള്‍' നിര്‍മ്മാതാവ് ഭാര്യ ശാലിനി 



തമിഴ് സൂപ്പര്‍ താരം അജിത്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഡെയര്‍ഡെവിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ചിത്രം നിര്‍മിക്കുന്നത്. ബ്രേവ്ഹാര്‍ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ശാലിനി ചിത്രം നിര്‍മ്മിക്കുന്നത്.ആദിക് രവിചന്ദ്രനനാണ് ചിത്രത്തിന്റെ സംവിധാനം. ആദിക് രവിചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആദിത് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡെയര്‍ഡെവിള്‍. അതുകൊണ്ടുതന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

റേസിംഗില്‍ സജീമായിരുന്ന അജിത്ത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഡെയര്‍ഡെവിള്‍സിനു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിജയ് വേലുക്കുട്ടി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.


 

Related Posts

0 Comments

Leave a reply