ഒന്നിന് 30,000 രൂപയോ
ഇതെന്തൊരു മുന്തിരി
സാധാരണ ഒരു മുന്തിരിയുടെ നാലിരട്ടി വലിപ്പമുണ്ടാകും ഒരു റൂബി റോമന്‍ മുന്തിരിക്ക്. നിറത്തിനും രുചിക്കും കൂടി പ്രശസ്തമാണ് റൂബി റോമന്‍.
ഈ മുന്തിരിയുടെ വില കേട്ടാല്‍ ശരിക്കും നാം ഞെട്ടിപ്പോകും. ഏതാണ് ആ മുന്തിരി എന്നല്ലേ? ജപ്പാനില്‍ നിന്നുള്ള റൂബി റോമന്‍ മുന്തിരി ആണത്. ചുവപ്പ് നിറത്തിലുള്ള ഈ മുന്തിരി വില കൊണ്ട് അറിയപ്പെടുന്നതാണ്.
ലോകത്തിലെ ഏറ്റവും വിലയുള്ള മുന്തിരി എന്ന് അറിയപ്പെടുന്ന മുന്തിരിയാണ് റൂബി റോമന്‍ മുന്തിരി. ജപ്പാനില്‍ നിന്നുമുള്ള ഈ മുന്തിരി ലക്ഷങ്ങള്‍ക്ക് വരെ വിറ്റിട്ടുണ്ട്. സാധാരണ ഒരു മുന്തിരിയുടെ നാലിരട്ടി വലിപ്പമുണ്ടാകും ഒരു റൂബി റോമന്‍ മുന്തിരിക്ക്. നിറത്തിനും രുചിക്കും കൂടി പ്രശസ്തമാണ് റൂബി റോമന്‍. ജൂലൈയിലാണ് സാധാരണയായി ഇതിന്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. പിന്നീട്, ജാപ്പനീസ് അവധിക്കാലമായ ഒച്ചുജെനിന്റെ സമയത്ത് ഇവ വിപണിയില്‍ എത്തും. 2020 -ല്‍ നടന്ന ഒരു ലേലത്തില്‍ ഏകദേശം ഒമ്പത് ലക്ഷത്തിന് വരെ റൂബി റോമന്‍ മുന്തിരി വിറ്റു പോയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.