നിര്‍മിത ബുദ്ധിക്കു പിന്നാലെ നിര്‍മിത മാംസവും
 


കോഴിേേക്കാട്: നിര്‍മിത ബുദ്ധിക്കു പിന്നാലെ നിര്‍മിത മാംസവും വരുന്നു. ഇനി മൃഗങ്ങളെ കൊല്ലാതെ തന്നെ മാംസം കഴിക്കാം. ഞെട്ടണ്ട. സംഭവം ഉള്ളതാണ്. അമേരിക്കയിലാണ് രണ്ട് കമ്പനികള്‍ക്ക് ലബോറട്ടറിയില്‍ മാംസം വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിന് നല്‍കിയിരിക്കുന്നത്. പക്ഷെ ഇതിന്റെ രുചി എന്തെന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എങ്കിലും പുതിയൊരു യുഗത്തിലേക്കുള്ള കാല്‍വെപ്പായാണ് ഇതിനെ കാണുന്നത്. (US Approves Lab-Grown Chicken To Be Sold In Markets)

2023 മാര്‍ച്ച് 27-ന് അനിമല്‍ കില്‍ ക്ലോക്കിലെ കണക്ക് പരിശോധിച്ചപ്പോള്‍ മാംസ ഉല്‍പാദനത്തിനായി 13.01 ബില്യണ്‍ മൃഗങ്ങളെയാണ് കൊന്നത്. ഇതിലൂടെ മൃഗങ്ങള്‍ മാത്രമല്ല, നമ്മളും നിരവധി ആഗോള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കന്നുകാലി ഉല്‍പാദനത്തിന്റെയും മൃഗങ്ങളെ കൊല്ലുന്നതിന്റെയും പാരിസ്ഥിതിക ആഘാതം ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം ഉള്ള പരിഹാരമാകുകയാണോ ' ലാബ് ഗ്രോണ്‍ മീറ്റ്/കള്‍ട്ടിവേറ്റഡ് മീറ്റ്&a

Related Posts

0 Comments

Leave a reply