പൊങ്കാലയിടാന്‍ പതിവ് തെറ്റാതെ ചിപ്പി
ആറ്റുകാല്‍ പൊങ്കാല തിരക്കിലാണ് അനന്തപുരി. ആയിരക്കരണക്കിന് പേരാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തിയത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങളും ഇക്കുറി പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഏതാണ്ട് ഇരുപത് വര്‍ഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.
എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല ഇടാന്‍ സാധിക്കുന്നുണ്ട്. അതൊരു വലിയ അനു?ഗ്രഹമാണ്. ആറ്റുകാല്‍ പൊങ്കാല എന്നത് അനന്തപുരിയുടെ ഉത്സവമാണ്. ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് അതിരാവിലെ തന്നെ എത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം അമ്മയെ മനസ്സില്‍ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടിരുന്നത്.
അമ്മയെ വന്ന് കണ്ട് തൊഴാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം അമ്പലത്തില്‍ വന്നെങ്കിലും ഉള്ളില്‍ കയറി തൊഴാന്‍ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികില്‍ ഇരുന്ന് പൊങ്കാല ഇ