ഹിജാബ് വിവാദം: കോടതി വിധി കാത്ത് വിദ്യാര്‍ത്ഥിനികള്‍
ഉഡുപ്പി: ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത് വരെ കോളേജിലെത്താനാവില്ല. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ കോടതി തീരുമാനം പറയുംവരെ ഇവര്‍ കോളേജിന് പുറത്ത് തന്നെ തുടരും. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിഫോമിന്റെ കാര്യത്തില്‍ നിലവിലുള്ള നിബന്ധന തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രമേ പി.യു കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളൂ. കൃത്യമായി പറഞ്ഞാല്‍ ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകുകയോ കേസ് ഇനിയും നീണ്ടുപോവുകയോ ചെയ്താല്‍ നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിവരും.
കര്‍ണാ