വാട്‌സ്ആപ്പില്‍ ഇനി വരാന്‍ പോകുന്ന ഫീച്ചര്‍
 



വാട്‌സ്ആപ്പ് (WhatsApp) ഓരോ അപ്‌ഡേറ്റിലൂടെയും മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ സുരക്ഷയും ഉപയോക്താക്കളുടെ സൗകര്യവും വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളാണ് ഇവയെല്ലാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് അടുത്തിടെയാണ് വാട്‌സ്ആപ്പ് തട്ടിപ്പുകള്‍ തടയാനായി സേവ് ചെയ്യാത്ത നമ്പരുകളില്‍ നിന്നുമുള്ള കോളുകള്‍ വരുമ്പോള്‍ അവ സൈലന്റ് ആക്കുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോഴിതാ മെസേജ് പിന്‍ ചെയ്യുന്നത് സംബന്ധിച്ച പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.

മെസേജ് പിന്‍ ഡ്യൂറേഷന്‍
വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്ന വാബെറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്‌സ്ആപ്പ് 'മെസേജ് പിന്‍ ഡ്യൂറേഷന്‍' എന്ന ഫീച്ചര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്. വരാനിരിക്കുന്ന ഈ ഫീച്ചര്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകള്‍ പിന്‍ ചെയ്യുന്ന കാലയളവ് തിരഞ്ഞെടുക്കാന്&z

Related Posts

0 Comments

Leave a reply