സിട്രോൻ സി3 അടുത്ത വർഷം ആദ്യ പകുതിയിൽ വിപണിയിലെത്തും


 


ഫ്രഞ്ച് കാർ കമ്പനിയായ സിട്രോൻ, 4 മീറ്ററിൽ താഴെ നീളവും എസ്‌യുവി സ്റ്റൈലുമുള്ള ഹാച്ച്ബാക് സി3 ഇന്ത്യയിൽ നിർമിച്ച് അടുത്ത വർഷം ആദ്യ പകുതിയിൽ വിപണിയിലെത്തിക്കും. ഇന്ത്യയും തെക്കേ അമേരിക്കൻ രാജ്യങ്ങളും ലക്ഷ്യമിട്ട് നിർമിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണിത്.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന ബോണറ്റ്, ഉയർന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള എസ്‌യുവി സവിശേഷതകളും 10 ഇഞ്ച് ടച്സ്ക്രീൻ അടക്കമുള്ള ആധുനിക ഇൻഫൊടെയ്ൻമെന്റ്– കണക്ടിവിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സി3 എത്തുന്നതെന്ന് സിട്രോൻ സിഇഒ വിൻസന്റ് കോബീ പറഞ്ഞു. എൻജിൻ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Related Posts

0 Comments

Leave a reply