പരുക്കന്‍ യാത്രക്ക് കേരള പോലീസിന്  ഇനി ഫോഴ്‌സ് ഗൂര്‍ഖ
 



തിരുവനന്തപുരം: ദുര്‍ഘട പാതകളില്‍ അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ഫോഴ്‌സ് കമ്പനിയുടെ ഗുര്‍ഖ ജീപ്പുകള്‍ കേരള പൊലീസ് വാങ്ങി. 46 പൊലീസ് സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍ കൈമാറി. ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതാണ് വാഹനമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഡിജിപി മനോജ് എബ്രഹാം, ഫോഴ്‌സ് കമ്പനി പ്രതിനിധികളില്‍ നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും നക്‌സല്‍ ബാധിത മേഖലകളിലേക്കുമായാണ് വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. എല്ലാ വാഹനങ്ങള്‍ക്കുമായി എത്ര കോടി രൂപ ചെലവായെന്ന വിശദമായ കണക്ക് പുറത്തുവന്നിട്ടില്ല.

അതേസമയം ഫോഴ്സ് ഗൂര്‍ഖയെപ്പറ്റി പറയകയാണെങ്കില്‍, ഫോഴ്‌സ് മോട്ടോഴ്സിന്റെ പരുക്കന്‍ എസ്യുവിയായ ഗൂര്‍ഖ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് ശ്രദ്ധേയമായ മോഡലാണ്. 2021 സെപ്റ്റംബറില്‍ ആണ് ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ ഗൂര്‍ഖ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്.  രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ്? ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ വാഹനത്തിനുണ്ട്?.  പുതിയ ഗൂര്‍ഖയുടെ ഡിസൈന്‍ പഴയ മോഡലിന് ഏതാണ്ട് സമാനമാണ്. എന്നാല്‍ വാഹനത്തിന്റെ മുഴുവന്‍ ബോഡി ഷെല്ലും മാറിയിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ രൂപകല്‍പനയുടെ ആധാരം ജീപ്പ് റാംഗ്ലറാണെങ്കില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂര്‍ഖയെ സൃഷ്ടിച്ചത് മെഴ്‌സിഡീസ് ജി വാഗനാണ്. പുതിയ ഗ്രില്‍, ബമ്പറുകള്‍, ലൈറ്റ് ക്ലസ്റ്ററുകള്‍, പിന്‍ യാത്രക്കാര്‍ക്കുള്ള വലിയ വിന്‍ഡോ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പനോരമിക് വിന്‍ഡോ എന്ന്? കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ് ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്. പുതിയ ഡാഷ്ബോര്‍ഡ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍വശത്തുള്ള രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയാണ് ശ്രദ്ധേയമായ കാബിന്‍ മാറ്റങ്ങള്‍.

നേരത്തേ ഉണ്ടായിരുന്ന ഡ്യുവല്‍-ടോണ്‍ ക്യാബിനില്‍ നിന്ന് സിംഗിള്‍ ടോണ്‍ ഡാര്‍ക് ഗ്രേയിലേക്ക് മാറിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ടച്ച് സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത് വഴി ഫോണ്‍ കോളുകള്‍ എടുക്കാനുമാകും. ടില്‍റ്റ്, ടെലിസ്‌കോപിക് അഡ്ജസ്റ്റ്‌മെന്റുള്ള സ്റ്റിയറിങ്, പിന്‍ സീറ്റുകള്‍ക്കുള്ള വ്യക്തിഗത ആം റെസ്റ്റുകള്‍, നാല് യാത്രക്കാര്‍ക്കും യുഎസ്ബി ചാര്‍ജിങ് സോക്കറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിങ്, എയര്‍ കണ്ടീഷനിങ്, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, കോര്‍ണര്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പഴയ മോഡലിനെക്കാള്‍ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുന്‍ ഓവര്‍ഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാനിയമങ്ങള്‍ക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്‌കരിക്കാനാണ്. വീല്‍ ബേസ് 2400 മില്ലീമിറ്റര്‍ എന്ന പഴയ തന്നെ. മനോഹരമായ നാലു ക്യാപ്റ്റന്‍ സീറ്റുകള്‍ ഉണ്ട്. ഡാഷ് ബോര്‍ഡ് ആധുനിക ഓഫ് റോഡ് എസ്യുവികള്‍ക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്. ടച്ച് സ്‌ക്രീന്‍ സ്റ്റീരിയോ. മികച്ച എസി. കാറുകളോടു കിട പിടിക്കും ഉള്‍വശം. ക്യാപ്റ്റന്‍ സീറ്റുകളുടെ സുഖവും കുറച്ചുകൂടി മെച്ചപ്പെട്ട യാത്രയും പ്രതീക്ഷിക്കാം.

സാക്ഷാല്‍ ബെന്‍സിന്റെതാണ് വാഹനത്തിന്റെ എന്‍ജിനും ഗീയര്‍ബോക്‌സും. ബിഎസ്6? നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് കമ്പനി പഴയ 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നവീകരിച്ചു. ഈ എഞ്ചിന്‍ 91hp ഉം 250Nm ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പഴയ ഗൂര്‍ഖ എക്സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇനി ഉണ്ടാവില്ല.  സ്വതന്ത്ര ഡബിള്‍ വിഷ്‌ബോണുകളും മുന്‍വശത്ത് മള്‍ട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്‌പെന്‍ഷന്‍ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.


 

Related Posts

0 Comments

Leave a reply