
ജിംനിക്ക് ഇന്ത്യയിലേക്ക് പച്ചക്കൊടി കാണിച്ച് മാരുതി സുസുക്കി
ജിംനിയെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നു. മാരുതി സുസുക്കി പച്ചക്കൊടി കാട്ടിയതായി റിപ്പോര്‍ട്ട് ഓട്ടോക്കാര്‍ ഇന്ത്യയാണ് ജിംനിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കി തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ നടന്ന മാരുതി സുസുക്കി ഡീലര്‍ കോണ്‍ഫെറന്‍സിലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മൂന്നാം ദിവസം സര്‍പ്രൈസായി ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനിയെ പ്രദര്‍ശിപ്പിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഉടനെ ജിംനിയെ മാരുതി സുസുക്കി ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുകയാണ് എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിന്നീടുള്ള ഓരോ മാസവും ജിംനി ഇന്ത്യയില്‍ ലോഞ്ച് ചെയ്യും ചെയ്യില്ല എന്ന രീതിയില്‍ റിപോര്‍ട്ടുകള്‍ വന്നുകൊണ്ടേയിരുന്നു. ഓട്ടോക്കാര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ജിംനിയെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ മാരുതി സുസുക്കി പച്ചക്കൊടി കാണിച്ചു എന്നാണ്.
അടുത്തിടെ നടന്ന മാരുതി സുസുക്കി ഡീലര്‍ കോണ്‍ഫെറന്‍സിലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത് എന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ എപ്പോഴാണ് ജിംനിയുടെ ഇന്ത്യ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. മാത്രമല്ല ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ 5-ഡോര്‍ ജിംനി പതിപ്പാവും വില്പനക്കെത്തുക.
നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന മൂന്ന് ഡോര്‍ മോഡല്‍ ആയാണ് ജിംനിയെ സുസുക്കി ആഗോള വിപണിയില്‍ വില്‍ക്കുന്നത്. ഇന്റീരിയര്‍ സ്‌പേസ് ഒരു പ്രധാന ഘടകമായ ഇന്ത്യയില്‍ ഈ ബോഡി സ്‌റ്റൈല്‍ എത്രകണ്ട് വിജയിക്കും എന്ന സംശയമാണ് 5-ഡോര്‍ പതിപ്പ് തയ്യാറാക്കാന്‍ മാരുതി സുസുകിയെ പ്രേരിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണിയിലുള്ള 3 ഡോര്‍ ജിംനിയെക്കാള്‍ 300 എംഎം വീല്‍ബേസ് കൂടുതല്‍ ആയിരിക്കും 5 സീറ്റര്‍ പതിപ്പിന്.
ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയര്‍ അതെപടി 5 സീറ്റര്‍ പതിപ്പിലും കാണാം. പരമ്പരാഗത എസ്യുവി സങ്കല്പങ്ങള്‍ക്ക് യോജിക്കും വിധം ബോക്സി ഡിസൈന്‍. പുറകിലെ ഡോറില്‍ ക്രമീകരിച്ചിരിക്കുന്ന സ്‌പെയര്‍ വീല്‍, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുന്‍ ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, സൈഡ് ക്ലാഡിങ്ങുകള്‍ എന്നിവയും എസ്യുവി ഭാഷ്യം ഊട്ടിയുറപ്പിക്കുന്നു. പിന്‍ ബമ്പറില്‍ ഘടിപ്പിച്ചിരിക്കുന്ന ടെയില്‍ ലാംപ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
പുത്തന്‍ വിറ്റാര ബ്രെസയെ ചലിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ജിംനിയിലും ഇടം പിടിക്കുക. 5000 അര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 4400 അര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ 5-സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിക്കുക. ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുകളുള്ള പാര്‍ട്ട്-ടൈം 4WD സിസ്റ്റവും ജിംനിയിലുണ്ടാവും.