
വാഹന വില 30,000 രൂപ വരെ കൂട്ടി മാരുതി സുസുക്കി
രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഉല്‍പ്പന്ന ഉല്‍പ്പന ശ്രേണിയില്‍ ഉടനീളം വില വര്‍ദ്ധന പ്രഖ്യാപിച്ചു. മാരുതി സുസുക്കിയുടെ അരീന മോഡലുകള്‍ക്കും (അള്‍ട്ടോ, വാഗണ്‍ ആര്‍, എസ്-പ്രെസോ, സെലേരിയോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, ഇക്കോ, എര്‍ട്ടിഗ) നെക്‌സ മോഡലുകള്‍ക്കും (ഇഗ്‌നസി, ബലേനോ, സിയാസ്, എക്സ്എല്‍6, എസ്-ക്രോസ്) വില കുതിച്ചുയരും.ഏറ്റവും കുറഞ്ഞ വില വര്‍ദ്ധനയുള്ള മോഡല്‍ ഡിസയര്‍ സെഡാനാണ്. ഈ മോഡല്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ 10,000 രൂപ അധികമായി നല്‍കണം. അതേസമയം, ഏറ്റവും കൂടുതല്‍ വിലക്കയറ്റം സംഭവിച്ച മോഡല്‍ വാഗണ്‍ആര്‍ ഹാച്ച്ബാക്കാണ്. അതിന് ഇപ്പോള്‍ 30,000 രൂപ കൂടുതലായി നല്‍കണം. ഓരോ മാരുതി സുസുക്കി അരീന മോഡലുകള്‍ക്കും എത്ര വില കൂടും എന്നു നോക്കാം
ഡിസയര്‍ - 10,000 രൂപ
ആള്‍ട്ടോ - 12,500 രൂപ
എസ്-പ്രസോ - 12,500 രൂപ
വിറ്റാര ബ്രെസ - 14,000 രൂപ
സ്വിഫ്റ്റ് - 15,000 രൂപ
സെലേറിയോ - 16,000 രൂപ
എര്‍ട്ടിഗ- 21,000 രൂപ
ഇക്കോ - 27,000 രൂപ
വാഗണ്‍ ആര്‍ - 30,000 രൂപ
നിലവില്‍ ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ്എല്‍6, എസ്-ക്രോസ് എന്നിവ വില്‍ക്കുന്ന മാരുതി സുസുക്കിയുടെ കൂടുതല്‍ പ്രീമിയം റീട്ടെയില്‍ ഔട്ട്ലെറ്റാണ് നെക്സ. ഏറ്റവും കുറഞ്ഞ വര്‍ധനയുള്ള നെക്സ മോഡല്‍ ഇഗ്നിസ് ആണ് (15,000 രൂപ), അതേസമയം മാരുതി സുസുക്കിയുടെ മുന്‍നിര എസ്യുവിയായ എസ്-ക്രോസിനാണ് ഏറ്റവും വലിയ വിലവര്‍ദ്ധന (21,000 രൂപ). ഓരോ നെക്‌സ മോഡലിനും വര്‍ധിപ്പിച്ച തുക.
ഇഗ്‌നിസ് - 15,000 രൂപ
സിയാസ് - 15,000 രൂപ
XL6 - 16000 രൂപ
ബലേനോ - 21,000 രൂപ
എസ്-ക്രോസ് - 21,000 രൂപ