75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല
ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍വന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവര്‍ഷം (2022-23 അസസ്മെന്റ് വര്‍ഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക. ആദായ നികുതി നിയമപ്രകാരം മുതിര്‍ന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവര്‍ സീനിയര്‍ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവര്‍ സൂപ്പര്‍ സീനിയറുമാണ്. 2020 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം മൊത്തം ലഭിച്ച റിട്ടേണുകളില്‍ 11ശതമാനം 60വയസ്സിനുമുകളിലുള്ളവരുടേതാണ്. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 0.66ശതമാനം പേരുമാണുള്ളത്.
ഇളവ് ആര്‍ക്കൊക്കെയെന്ന് നോക്കാം
ഇന്ത്യയില്‍ താമസക്കാരായ മുതിര്‍ന്ന പൗരന്മാര്ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. അതായത് എന്‍ആര്‍ഐക്കാര്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പ