അടുത്തിരുന്നാലല്ലേ പ്രശ്‌നം; 
എങ്കില്‍ മടിയില്‍ ഇരിക്കാം 



സദാചാര ഗുണ്ടകള്‍ക്കെതിരായ കോളേജ് വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രങ്ങള്‍ മുന്‍ എംഎല്‍എ ശബരീനാഥും പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പങ്കുവച്ച് ശബരീനാഥ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെയെഴുതി. 
CET (തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാര്‍ഥികള്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ  പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കര്‍ നല്‍കി. അവര്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്നു ഈ സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി....
ഒരു മിന്നലുമടിച്ചില്ല  മാനവും ഇടിഞ്ഞില്ല,CETക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.

 തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് വൈറലായത്.  ആണ്‍കുട്ടികളും പെണ്‍കുട

Related Posts

0 Comments

Leave a reply