
ലോകമെമ്പാടും നമ്മളെ വിസ്മയിപ്പിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളുണ്ട്. ആകസ്മികമായോ പര്യവേഷണത്തിലൂടെയോ നമ്മള് കണ്ടത്തിയതാണ് ഇത്തരം സ്ഥലങ്ങള്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിറങ്ങിയ പശ്ചാത്തലത്തില്‍ കാണാന്‍ പോകുന്ന ഈ കാഴ്ചകള്‍ക്ക് പ്രസക്തി കൂടുന്നുണ്ട്. 250 അടി താഴ്ചയിലേക്കു പോയി വിസ്മയ കാഴ്ച്ചകളുള്ള ഗുഹയെക്കുറിച്ചാണ് പറയാനും കാണിക്കാനും പോകുന്നത്.
കാട്ടില്‍ സഞ്ചരിക്കുന്നതിനിടെ സഹാസികരായ സഞ്ചാരികള്‍ മരത്തിനോട് ചേര്‍ന്ന് ഒരു ദ്വാരം കണ്ടെത്തുന്നു. അതിലേക്ക് ഉപകരണത്തിന്റെ സഹായത്തോടെ അവര്‍ കയര്‍ ഇറക്കി. 250 അടി താഴ്ചയിലെത്തി കയര്‍ നിന്നു. പിന്നീട് സംഘത്തിലെ രണ്ടുപേര്‍ ഗുഹയിലേക്ക് കയറില്‍ തൂങ്ങി ഇറങ്ങിച്ചെല്ലുകയാണ്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കയറില്‍പ്പിടിച്ച് താഴെയിറങ്ങിയ സഞ്ചാരി കണ്ടത് അതി വിശാലമായ വെള്ളമൊഴുകിപ്പരക്കുന്ന പ്രദേശമായിരുന്നു. മുകളില്‍നിന്ന് ഗുഹയുടെപകുതിയിലെവിടെയോ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. വെള്ളം താഴെ പാറയില്‍ പതിച്ച് മന്ദമായി പലയിടങ്ങളിലേക്