വരുന്നു കാവസാക്കിയുടെ റോബോട്ടിക് കുതിര
 


കോഴിക്കോട്: ഓഫ് റോഡ് യാത്രക്ക് കാവസാക്കിയുടെ റോബോട്ടിക് കുതിര വരുന്നു. കാവസാക്കി കോര്‍ലിയോ എന്ന പേരിലുള്ള റോബോട്ടിക് ബൈക്ക് 'ഒസാക്ക -കന്‍സായി എക്‌സ്‌പോ' 2025ല്‍ കാവസാക്കി അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയും ഹൈഡ്രജന്‍ എഞ്ചിനും ചേര്‍ന്ന് അത്ഭുതങ്ങളാണ് കാഴ്ചവയ്ക്കാന്‍ പോകുന്നത്. കോര്‍ലിയോയുടെ ഡെമോ വീഡിയോ കാവസാക്കി ഇതിനോടകം തന്നെ പുറത്തു വിട്ടിട്ടുണ്ട്. നാലുകാലുകളില്‍ പായുന്ന റോബോട്ടിക് കുതിരയായി കോര്‍ലിയോയെ വിശേഷിപ്പിക്കാം. 
 മഞ്ഞു മലകളും അരുവികളുമൊക്കെ ഇവന്‍ നിഷ്പ്രയാസം മറികടക്കും. ഗര്‍ത്തങ്ങള്‍ ചാടിക്കടക്കുകയും ചെയ്യും. മോട്ടോര്‍ബൈക്കുകളില്‍ നിന്ന്  വ്യത്യസ്തമായി, കോര്‍ലിയോ  ചക്രങ്ങളില്‍ നീങ്ങുകയല്ല നടക്കുകയാണ്.  അക്ഷരാര്‍ത്ഥത്തില്‍. ഇത് നാല് സ്വതന്ത്ര റോബോട്ടിക് കാലുകളില്‍ നീങ്ങുന്നു. 150 സിസി ഹൈഡ്രജന്‍ എഞ്ചിനാണ് കോര്‍ലിയോക്ക്്. റബ്ബര്‍ കുളമ്പുള്ള കാലില്‍ ഇലകട്രിക്ക് മോട്ടോറുകളുണ്ട്. ഇവയിലേക്കുള്ള വൈദ്യുതി ഹൈഡ്രഡന്‍ എഞ്ചിന്‍ നിര്&

Related Posts

0 Comments

Leave a reply