പക്ഷികളുടെ പറുദീസ താന പപ്പുവ കാണാം
 


അതിമനോഹമായ പക്ഷികളാല്‍ സമ്പന്നമാണ് ഇന്തോനേഷ്യന്‍ പ്രവിശ്യകളായ പാപ്പുവ വനമേഖല.  ന്യൂ ഗിനിയ ദ്വീപിന്റെ മനോഹാരിതയും പപ്പുവയിലെ പക്ഷികളുടെ പറുദീസയും തേടിയെത്തുന്നവരേറെ. പോറല്‍ പോലുമേല്‍ക്കാതെ ഈ മേഖലയിലെ വനങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു കൂട്ടം സ്വദേശികായ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടുത്തെ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിച്ചു നിര്‍ത്തുന്നത്. തടി വ്യവസായം, പാമോയില്‍ നിര്‍മാണത്തിനായുള്ള വ്യാപകമായ എണ്ണപ്പന കൃഷി, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നീ പേരില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ ഭൂപ്രദേശം. വികസനമല്ല ഈ വനവും ജൈവ വൈവിധ്യവുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഉറക്കെപറഞ്ഞ് അവയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു  ഗ്രാമം ഒന്നാകെ മുന്നിട്ടിറങ്ങുന്നു ഇവിടെ. പക്ഷി ഇനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും തങ്ങളുടെ കുഞ്ഞുങ്ങളെ അവര്‍ പഠിപ്പിക്കുന്നു. ഈ പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തി അതു കാണാന്‍ കൂടുതല്‍ സഞ്ചാരികളെ എത്തിച്ച് അതിലൂടെ വരുമാനം നേടിയാല്‍ മതിയെന്ന് അവര്‍ ഒറ്റക്കെട്ടായി പറയുന്നു. കുന്നും മലകളും ഇടിച

Related Posts

0 Comments

Leave a reply