ഇന്ത്യക്കാരി പശുവിനെ ബ്രസീലില്‍ വിറ്റത് 40 കോടിയ്ക്ക്
 


ലോകത്തില്‍ ഏറ്റവും വില കൂടിയ പശു ഏതാണ്? ഇതാ കഴിഞ്ഞ ദിവസം ബ്രസീലില്‍ കോടികള്‍ക്ക് ലേലം ചെയ്ത ഈ പശുവാണത്രെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു. ഒന്നും രണ്ടും കോടികളൊന്നുമല്ല ലേലത്തില്‍ ഈ പശുവിന് കിട്ടിയത്, പകരം 40 കോടിയാണ്. 

വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ് ഈ പശുവിന്റെ പേര്. നെല്ലോര്‍ ഇനത്തില്‍ പെട്ടതാണ് പശു. ഈ പശു കൂടുതലായും കാണപ്പെടുന്നത് ബ്രസീലില്‍ ആണെങ്കിലും ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യന്‍ ബന്ധമുണ്ട്. ബോസ് ഇന്‍ഡിക്കസ് എന്നും ഈ പശുക്കള്‍ അറിയപ്പെടുന്നുണ്ട്. ഈ കന്നുകാലികളുടെ ഉത്ഭവം ആന്ധ്രാപ്രദേശിലെ നെല്ലോറില്‍ നിന്നാണ്.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുമുള്ള നാടന്‍ കന്നുകാലിയിനമായ ഓങ്കോള്‍ കന്നുകാലികളില്‍ നിന്നാണ് നെല്ലോര്‍ ഇനമുണ്ടായത് എന്നാണ് പറയുന്നത്. ഇനി അവ എങ്ങനെ ബ്രസീലില്‍ എത്തി എന്നല്ലേ. 1868 -ല്‍ കപ്പല്‍മാര്‍ഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോള്‍ കന്നുകാലികളില്‍ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്. 

നെല്ലോറില്‍ നിന്നാണ്<

Related Posts

0 Comments

Leave a reply