
കാലിഫോര്‍ണിയ: സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയര്‍ഫ്‌ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലം അരിച്ചുപെറുക്കുകയാണ്. മാര്‍ച്ച് 2നാണ് ബ്ലൂ ഗോസ്റ്റിന്റെ ചാന്ദ്ര ലാന്‍ഡിംഗ് വിജയകരമായി നടന്നത്. ചന്ദ്രന്റെ വടക്കുകിഴക്കന്‍ മേഖലയിലെ വിശാലമായ തടമായ മേര്‍ ക്രിസിയത്തിലെ കൊടുമുടിയായ മോണ്‍സ് ലാട്രെയ്ലിന് സമീപമാണ് ബ്ലൂ ഗോസ്റ്റ് നിലംതൊട്ടത്. ചന്ദ്രനിലെ സൂര്യോദയത്തിന്റെ അതിശയകരമായ ഒരു ചിത്രം എടുക്കുന്നതുള്‍പ്പെടെ ബഹിരാകാശ പേടകം അതിന്റെ ശാസ്ത്ര ലക്ഷ്യങ്ങള്‍ക്കായി വേഗത്തില്‍ പ്രവര്‍ത്തിച്ചും തുടങ്ങി.
ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന്റെ വിസ്മയ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ ഇപ്പോള്‍ നാസ പുറത്തുവിട്ടിരിക്കുകയാണ്. കംപ്രസ് ചെയ്യപ്പെട്ട, റെസലൂഷന്‍ പരിമിതമായ വീഡിയോയാണിത്. പേടകത്തിലെ നാസയുടെ സ്റ്റീരിയോ ക്യാമറ ഫോര്‍ ലൂണാര്‍-പ്ലൂം സര്‍ഫസ് സ്റ്റഡീസ് (SCALPSS) 1.1 എന്ന ഉപകരണത്തിലെ നാല് ഷോര്‍ട്-ഫോക്കല്‍-ലെങ്ത് ക്യാമറകളാണ് ഈ അതിശയ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന് ചുറ്റ