
ജബല്‍പൂരിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം; 10പേര് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ (Madhyapradesh) ജബല്‍പൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ (Private Hospital) വന്‍ തീപിടുത്തം (Fire break Out). ഗോഹല്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചന്ദല്‍ ഭട്ടയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പത്ത് പേര് മരിച്ചതായും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ അല്ലയ്യ രാജ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങള്‍ (Fire Force) സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
നാല് പേര് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ജബല്‍പൂര്‍ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബഹുഗുണ പറഞ്ഞു. പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മൊത്തം 12ലേറെപ്പെര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഒരുവഴി മാത്രമുണ്ടായിരുന്നതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ അഗ്&zwnj