
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് 65 വരെ പറക്കാം
മുംബൈ: സ്വകാര്യവല്‍ക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ (Air India) പൈലറ്റുമാരുടെ സര്‍വീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം നിലവില്‍ 58 വയസ്സാണ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റുമാരെ 65 വയസ്സ് വരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. മിക്ക എയര്‍ലൈന്‍ കമ്പനികളും പൈലറ്റുമാരുടെ സര്‍വീസ് 65 വയസ്സ് വരെ പ്രയോജനപ്പെടുത്താറുണ്ട്.
നിലവില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എയര്‍ലൈനിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാല്‍ വിരമിക്കലിന് ശേഷം കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി പൈലറ്റുമാരുടെ സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നു.
ഇതിനായി, രണ്ട് വര്‍ഷത്തിനുള്ളില്‍ വി