പ്രൊഫഷണലായി കെട്ടിപ്പിടിക്കും,  സെഷന് ഫീസ് 8000 രൂപ!
 


സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. പക്ഷേ, പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന സ്‌നേഹം എല്ലാവരും നിന്നും കിട്ടിക്കൊള്ളണമെന്നില്ല. ഏറെ പ്രിയപ്പെട്ടവരില്‍ നിന്നും ഇത്തരത്തില്‍ സ്‌നേഹം നിഷേധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അതു വലിയ ദുഃഖത്തിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കും ഒരാളെ തള്ളിവിടും. ഇത്തരത്തില്‍ സ്‌നേഹം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ അല്ലെങ്കില്‍ പ്രണയം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ഹൃദയം തകര്‍ന്നിരിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഈ 46 -കാരി. 

മിസ്സി റോബിന്‍സണ്‍ എന്ന ഇവര്‍ 'കഡില്‍ തെറാപ്പിസ്റ്റ്' എന്നാണ് അറിയപ്പെടുന്നത്. എന്നുവെച്ചാല്‍ സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് തന്റെ ആലിംഗനത്തിലൂടെ സ്‌നേഹം നല്‍കി അവരുടെ മാനസിക പിരിമുറുക്കങ്ങള്‍ ഇവര്‍ കുറയ്ക്കും. പക്ഷേ, ഒരു കാര്യമുണ്ട് ചുമ്മാതങ്ങ് ചെന്നാല്‍ ഇവര്‍ ആലിംഗനം ചെയ്യുകയൊന്നുമില്ല കേട്ടോ. കൃത്യമായി പണം നല്

Related Posts

0 Comments

Leave a reply