ജപ്പാനിലെ  ആ ഇരുമ്പ്
 ബോള്‍ എന്താണ്?


ജപ്പാനിലെ ഒരു പ്രാദേശിക ബീച്ചില്‍ തികച്ചും നിഗൂഢമായ ഒരു വസ്തു അടിഞ്ഞു. അതൊരു ഇരുമ്പ് ബോളായിരുന്നു. കുറേ നേരത്തേക്ക് പ്രദേശവാസികളെയും അധികൃതരേയും ഒരുപോലെ ആശങ്കയിലാക്കി ഈ പന്ത്. കുറേ നേരത്തേക്ക് അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് ആളുകള്‍ക്ക് പ്രവേശനം നിഷേധിച്ചു. 

ആസാഹി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച്, ടോക്കിയോയില്‍ നിന്ന് 155 മൈല്‍ അകലെയുള്ള തെക്കന്‍ തീരദേശ നഗരമായ ഹമാമത്സുവിലുള്ള ഒരു നാട്ടുകാരന്‍ തന്നെയാണ് നിഗൂഢമായ പന്ത് കണ്ടതായി ആദ്യം പറഞ്ഞത്. ഇയാള്‍ രാവിലെ ഒമ്പത് മണിയോടെ പൊലീസിനെ വിളിക്കുകയായിരുന്നു. പിന്നീട്, ഒരു വലിയ വൃത്താകൃതിയിലുള്ള വസ്തു കടല്‍ത്തീരത്ത് ഒഴുകി നടക്കുന്നുണ്ട് എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഏകദേശം 1.5 മീറ്ററാണ് ഈ പന്തിന്റെ വ്യാസമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ധര്‍ എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്തുവിന്റെ ഉള്‍ഭാഗം പരിശോധിച്ചു. തുടര്‍ന്ന് ഇതിന്റെ അകം പൊള്ളയാണെന്ന് കണ്ടെത്തി. ഉഗ്രശേഷിയുള്ള മൈന്‍ എങ്ങനെയോ ഇവിടെ എത്

Related Posts

0 Comments

Leave a reply