ലഡാക്കില്‍ അപൂര്‍വ്വ മൃഗത്തെ കണ്ടെത്തി
 


ഇന്ത്യയിലെ ലഡാക്കില്‍ കണ്ടെത്തിയ 'മനോഹരവും അപൂര്‍വവുമായ' മൃഗത്തിന്റെ വീഡിയോ പങ്കുവച്ച ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു, ഈ മൃഗത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇത് എന്താണെന്ന് ഊഹിക്കാമോ? ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട ആ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ആ വീഡിയോ ക്ലിപ്പില്‍ കാട്ടുപൂച്ചയെന്ന് തോന്നിക്കുന്ന ഒരു മൃഗം വളരെ പതുക്കെ നടക്കുമ്പോള്‍ ചുറ്റും നിന്ന നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് കാണാം. എന്നാല്‍, നായ്ക്കളുടെ കുര ശ്രദ്ധിക്കാത്തെ ആ മൃഗം വളരെ പതുക്കെ നടക്കുകയും പിന്നീട് ഒരിടത്ത് ഇരിക്കുകയും ചെയ്യുന്നു. കാഴ്ചയില്‍ ഒരു പട്ടിയുടെ വലിപ്പമുള്ള ആ മൃഗം പൂച്ചയെ പോലെ തോന്നിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.  വീഡിയോയ്ക്ക് കമന്റ് ചെയ്തവരില്‍ പലരും അത് ലിങ്ക്‌സ് ആണെന്ന് വ്യക്തമാക്കി. ഒപ്പം അതിനെ സുന്ദരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 


 

Related Posts

0 Comments

Leave a reply