
പാഷന്‍ഫ്രൂട്ട് കഴിക്കാറുണ്ടോ; ഗുണങ്ങള്‍ എന്തെല്ലാമെന്നറിയാം
കാണുന്ന ഭംഗി പോലെ തന്നെയാണ് പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പാഷന്‍ഫ്രൂട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് വരെ കഴിക്കാവുന്ന ഈ പഴം കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായ, നാരുകള്‍ ധാരാളം അടങ്ങിയ പാഷന്‍ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. കൂടാതെ കലോറി കൂട്ടാതെ തന്നെ വയര്‍ നിറഞ്ഞതായി തോന്നിക്കുന്ന 'പെക്റ്റിന്‍' എന്നയിനം നാരും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹചികിത്സയില്‍ ഡയറ്ററി സപ്ലിമെന്റായി പാഷന്‍ഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും. നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തു