
സ്‌കിന്‍ കെയര്‍ എല്ലാവരേയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. മുഖത്തേയും ശരീരത്തിലേയും ചര്‍മത്തിന് കൃത്യമായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ മുഖക്കുരുവും കറുത്ത പാടുകളുമെല്ലാം ഉണ്ടാവുകയും സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ചെയ്യും. ആരോഗ്യവും ഭംഗിയുമുള്ള ചര്‍മം എല്ലാവരുടേയും സ്വപ്നമാണ്. അങ്ങനെയുള്ള ചര്‍മം സ്വന്തമാക്കാന്‍ ഡര്‍മറ്റോളജിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന അഞ്ച് രഹസ്യങ്ങള്‍ പരിശോധിക്കാം.
എല്ലാ ദിവസവും പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. സ്‌കിന്‍ കാന്‍സര്‍ തടയുന്നതിനും സഹായതമാവും. എസ്പിഎപ് മുപ്പതോ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ വേണം തെരഞ്ഞെടുക്കാന്‍.