കറിവേപ്പില കാട്പോലെ വളരണോ
 



എല്ലാവീട്ടിലും ഒരു കറി വേപ്പിന്‍ തൈ ഉണ്ടാകുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഇത് കറികളില്‍ ചേര്‍ക്കാന്‍മാത്രമല്ല, കഴിച്ചാല്‍ നമ്മളുടെ ആരോഗ്യത്തി പോലും ഇത് വളരെ നല്ലതാണ്. വീട്ടില്‍ വേപ്പില നല്ലപോലെ ഉണ്ടാകാന്‍ തലേദിവസത്തെ ചോറുകൊണ്ട് തയ്യാറാക്കുന്ന ഈ വളം എന്നും ഉപയോഗിച്ച് നോക്കൂ.പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമെല്ലാം വേപ്പില ഉപയോഗിക്കാറുണ്ട്. ഈ വേപ്പില വീട്ടില്‍ നല്ലപോലെ വളരാന്‍ ഇങ്ങനെ ചെയ്യൂ.

ആദ്യം തന്നെ തലേദിവസത്തെ ചോറ് ഒരുകപ്പ് എടുക്കണം. ഇതിലേയ്ക്ക് കുറച്ച് വെളുത്തുള്ളി അതുപോലെ അരച്ചെടുക്കാന്‍ പാകത്തിന് കഞ്ഞിവെള്ളം എന്നിവ എടുക്കുക. ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ വെള്ളം പോലെ അരച്ച് എടുത്ത് മാറ്റി പുളിപ്പിക്കാന്‍ വെക്കണം. ഈ വെള്ളമാണ് വേപ്പില്‍ പ്രയോഗിക്കേണ്ടത്

കറിവേപ്പിന്റെ ചെടിയുടെ കീഴില്‍ പച്ചക്കറി വേയ്സ്റ്റ് എല്ലാം നിരത്തി ഇട്ട് മണ്ണിടുക. അതിന് ശേഷം തയ്യാറാക്കിയ വെള്ളം ഒഴിക്കണം.ഇത്തരത്തില്‍ നിങ്ങള്‍ ആഴ്ച്ചയില്&am

Related Posts

0 Comments

Leave a reply