
ഇന്റര്‍നെറ്റിന്റെ വേഗതയില്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2ജി, 3ജി, 4ജി എന്നിവ ഉപയോഗിച്ച ആളുകള്‍ക്ക് ഓരോന്നിന്റെയും വേഗത എത്രത്തോളമാണെന്ന് അറിയാം. 5ജിയിലെത്തുമ്പോള്‍ വേഗത വന്‍തോതില്‍ വര്‍ധിച്ചുവെന്നും ആവശ്യത്തിന് വേഗതയായി എന്നും കരുതുന്നവരാണ് നമ്മള്‍. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിലും 1 ജിബിപിഎസ് വേഗതയെ അതിശയത്തോടെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന.
ഒരു സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്റ് പോലും വേണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആകുമോ?, ദൈര്‍ഘ്യമുള്ള ഒരു സിനിമ സെക്കന്റില്‍ 150 തവണ കൈമാറാന്‍ സാധിക്കും എന്നുപറഞ്ഞാല്‍ അത് നമ്മളില്‍ പലര്‍ക്കും അവശ്വസനീയമായിരിക്കും. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ലോഞ്ച് ചെയ്തിരിക്കുന്നു. സൌത്ത ചൈന മോണ