വില്‍പ്പനയില്‍ ആഗോളതലത്തില്‍ ഷവോമി മുന്നില്‍; നേട്ടം ആപ്പിളിനെ മറികടന്ന്.


മുംബൈ: വില്‍പ്പനയില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായി ഷവോമി. ആപ്പിളിനെ മറികടന്നാണ് ഷവോമി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ ഹുവാവെയുടെ പിന്‍വാങ്ങലും ഷവോമിയുടെ നേട്ടത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിന് ഭീഷണിയായാണ് ഷവോമിയുടെ വളര്‍ച്ച. ലാറ്റിനമേരിക്കയില്‍ ഷവോമിയുടെ കയറ്റുമതി 300 ശതമാനത്തിലധികവും ആഫ്രിക്കയില്‍ 150 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 


കനാലിസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021 ന്റെ രണ്ടാം പാദത്തില്‍, വില്‍പ്പനയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയാണ് ഷവോമി. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇപ്പോഴും 19 ശതമാനം വിപണി വിഹിതവുമായി മുന്നില്‍ നില്‍ക്കുന്നു, അതേ കാലയളവില്‍ 17 ശതമാനം വിപണി വിഹിമാണ് ഷവോമിക്കുള്ളത്.

അതേസമയം മറ്റ്

Related Posts

0 Comments

Leave a reply