ഓണസദ്യ ഇലയില്‍ കഴിക്കണം; കാരണം ഇതാണ്



ഓണത്തിന് പ്രധാനമാണ് ഓണസദ്യ. ഇതിന് ചിട്ടകളുമുണ്ട്. നിലത്ത് ചമ്രം പടിഞ്ഞിരുന്നുണ്ണുകയെന്നതാണ് പണ്ടത്തെ ചിട്ട. ഇതു പോലെ സദ്യകള്‍ക്ക് ഇല പ്രധാനമെന്നതു പോലെ തന്നെ വാഴയിലയിലാണ് ഓണസദ്യയും പരമ്പരാഗത രീതിയില്‍ വിളമ്പേണ്ടത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നാം പരമ്പരാഗതം, പഴയകാല ചിട്ട എന്നെല്ലാം പറയുമെങ്കിലും ഇതിനെല്ലാം തന്നെ ആരോഗ്യപരമായ പല വാസ്തവങ്ങളുമുണ്ട്. ഇലയില്‍ ഭക്ഷണം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. പലപ്പോഴും ചൂടുളള ഭക്ഷണം ഇലയോടു ചേരുമ്പോള്‍ ഇലയിലെ ഗുണങ്ങള്‍ കൂടി നമുക്ക് ലഭിയ്ക്കും. വാഴയിലയില്‍ ഓണസദ്യ ഉണ്ണുന്നത് ആരോഗ്യപരമായി നമ്മളെ എങ്ങനെ സഹായിക്കുമെന്നറിയൂ.

വാഴയിലയില്‍ ഇജിസിജി പോലുള്ള പോളിഫെനോള്‍ എന്ന സസ്യ അധിഷ്ഠിത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട് (ഇത് ഗ്രീന്‍ ടീയിലും അടങ്ങിയിട്ടുണ്ട്). കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളാണ് പോളിഫെനോളുകള്‍. ഇലകളില്‍ വിളമ്പുന്ന ഭക്ഷണം പോഷകങ്ങളും ആന്റിഓക്സിഡന്റുകളു

Related Posts

0 Comments

Leave a reply