
കീറിപ്പോയ കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട; അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: കീറിയതോ വികൃതമായതോ ആയ കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ അറിയിപ്പ്. ഇത്തരം കീറിയ നോട്ടുകള്‍ മാറികിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ നല്‍കുന്നു. നിങ്ങളുടെ പക്കല്‍ കീറിയതോ വികൃതമായതോ ആയ നോട്ടുകള്‍ ഉണ്ടെങ്കില്‍, ആ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
കീറിേപ്പായ ഒരു നോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഭാഗം നഷ്ടമാവുകയോ രണ്ട് തുണ്ടുകള്‍ കൂട്ടിച്ചെര്‍ത്തതോ ആയ നോട്ടുകളെയാണ്. വികൃതമാക്കിയ നോട്ടുകള്‍ ഏതെങ്കിലും ബാങ്ക് ശാഖകളില്‍ ഹാജരാക്കാമെന്ന് ആര്‍ ബി ഐ നിര്‍ദേശിക്കുന്നു. ഇത്തരം നോട്ടുകള്‍ ഏത് ബാങ്കുകളിലും ഹാജരാക്കാവുന്നതാണ്. അ്രപകാരം ഹാജരാക്കപ്പെടുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘നോട്ട് റീഫണ്ട്’ 2009 നിയമം അനുസരിച്ച് സ്വീകരിക