ഓള്‍ഡ് മങ്ക് = ഗുലാബ് ജാമുന്‍ ഈ റെസിപ്പി സൂപ്പര്‍ 


ഗുലാബ് ജാമുന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. അതുപോലെയാണ് ഓള്‍ഡ് മങ്ക് റം.  ഇഷ്ടമുള്ളവര്‍ ഏറെ. . ഇവ രണ്ടും ചേര്‍ത്തൊരു സമ്മിശ്ര ഇനം.  മദ്യപിക്കുന്നവരാണെങ്കില്‍ ഈ 'ഐറ്റം' ഒന്ന് പരീക്ഷിച്ചു നോക്കണമത്രെ. സൂപ്പറാണെന്നാണ്  അനുഭവസ്ഥര്‍ പറയുന്നത്.

പാല്‍ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ് ഗുലാബ് ജാമുന്റെ ചേരുവകള്‍.  ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയില്‍ ചേര്‍ത്താണ് കഴിക്കുന്നത്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള മധുരപലഹാരമാണിത്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഗുലാബ് ജാമുന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയില്ല. പഞ്ചസാര ലായനിക്ക് പകരം റമ്മാണ് ഈ ഗുലാബ് ജാമുനില്‍ ഒഴിക്കുന്നത്. ഉരുട്ടിവെച്ച പലഹാരത്തിലേക്ക് ഓള്‍ഡ് മങ്ക് റം കുത്തിവെക്കുന്നതും പഞ്ചസാര ലായനിക്ക് പകരം റം ഒഴിക്കുന്നതും വീഡിയോയില്‍ കാണാം. കാണാന്‍ ബഹുരസം എന്നാണ് പലരുടേയും കമന്റ്. കഴിക്കാന്‍ അതിലേറെ രസമായിരിക്കുമെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു. 

Related Posts

0 Comments

Leave a reply