
ഫേസ് മാസ്‌കല്ല, ഇതാണ് 'കൊറോണ സ്‌പെഷ്യല്‍' കൂളിങ് ഗ്ലാസ്
കോവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരയുടെ നമുക്കിടയില്‍ സജീവമായ ഒന്ന് രണ്ട് വസ്തുക്കളാണ് ഫേസ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ. ചിലര്‍ കൂടുതല്‍ സുരക്ഷയ്ക്കായി പുറത്തിക്കറങ്ങുമ്പോള്‍ ഫേസ് മാസ്‌കിന് മുകളിലായി ഫേസ് ഷീല്‍ഡും ധരിച്ചിരുന്നു. ഫേസ് മാസ്‌ക് ധരിക്കുമ്പോള്‍ കണ്ണട വച്ചിരുന്നവരുടെ പ്രധാന പ്രശനങ്ങളിലൊന്നാരിരുന്നു ഗ്ലാസില്‍ ഈര്‍പ്പം പിടിക്കുന്നു എന്നുള്ളത്. ഇതിന് പരിഹാരമായി പലരും പല പൊടികൈകളുമായെത്തിയിരുന്നു. അതെ സമയം ജപ്പാനില്‍ ഒരു കമ്പനി അവതരിപ്പിച്ച പുതിയ കൂളിങ് ഗ്ലാസ് കണ്ടാല്‍ 'എന്നാലും എന്റെ കോറോണേ, കൂളിംഗ് ഗ്ലാസ്സിനൊക്കെ ഈ ഗതി ആയല്ലേ' എന്ന് വിലപിക്കും.
കൂളിങ് ഗ്ലാസ്സിനെ ഫേസ് ഷീല്‍ഡാക്കിയാണ് ZGHYBD എന്ന് പേരുള്ള കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാഴ്ച്ചയില്‍ ഫേസ്ഷീല്‍ഡ് ആണെങ്കിലും ZGHYBD കമ്പനി പറയുന്നത് ഇത് പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള കൂളിങ് ഗ്ലാസ് ആണെന്നാണ്. കണ്ണ് മാത്രമല്ല മൂക്കും, വായും കവിളും എല്ലാം ഈ കൂളിങ് ഗ്ലാസ് മറയ്ക്കും. ഒറ്റ നോട്ടത്തില്‍ ഒരു അന്യഗൃഹജീവി വരുന്നത