പട നയിക്കാന്‍ ഇനിയില്ല; ടെസ്റ്റ് നായക പദവി ഒഴിഞ്ഞ് വിരാട് കോലി
 


മുംബൈ: ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി പദവിയും ഒഴിഞ്ഞ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പരമ്പര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ആത്മാര്‍ഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു.

തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നല്‍കിയതിന് ബിസിസിഐക്കും നല്‍കിയ വലിയ പിന്തുണകള്‍ക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏല്‍പ്പിച്ചതിന് എം.എസ് ധോണിക്കും കോലി നന്ദി അറിയിച്ചു. നേരത്തെ, ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടൂര്‍ണമെന്റിന് ശേഷം കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം താന്‍ ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഏകദിനത്തിലും കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കി. ഇതേച്ചൊല്ലി ഇന്ത്

Related Posts

0 Comments

Leave a reply