
രവീന്ദ്രന്‍ പട്ടയം: ഇടത് പാളയത്തില്‍ പൊട്ടലും ചീറ്റലും
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനത്തെ ചൊല്ലി എല്‍ഡിഎഫില്‍ കടുത്ത ഭിന്നത. സിപിഎം ഓഫീസ് തൊടാന്‍ അനുവദിക്കില്ലെന്ന് മുന്‍മന്ത്രി എം എം മണി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പാര്‍ട്ടി തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പാര്‍ട്ടി ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായില്‍ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറയുന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിര്‍പ്പ് ഉയര്‍ത്തുമ്പോള്‍ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.
രവീന്ദ്രന്‍ പട്ടയം റദ്ദാക്കലിന്റെ പേരില്‍ ഒരിടവേളയ്ക്ക് ശേഷം മൂന്നാര്‍ ഭൂമി പ്രശ്‌നം എല്‍ഡിഎഫില്‍ നീറിപ്പുകയുകയാണ്. ഭൂമി വിവാദങ്ങളില്‍ എന്നും കൈകോര്‍ക്കുന്ന ഇടുക്കിയിലെ സിപിഎം - സിപിഐ നേതാക്കള്‍ രവീന്ദ്രന്‍ പട്ടയം റദ്ദാക്കലിലും സര്‍ക്കാര്‍ തീരുമാനത്തിനെ