വി.എസ് അച്യുതാനന്ദന് കൊവിഡ്; 
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. നവംബര്‍ 19ന് ആശുപത്രിവിട്ട ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു.

സന്ദര്‍ശകരെ പോലും അനുവദിക്കാതെ ക്വാറന്റൈനിലായിരുന്നു വി എസ്. എന്നാല്‍ അദ്ദേഹത്തെ പരിചരിക്കുന്ന നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിശോധന നടത്തിയതെന്നും അതിലാണ് കൊവിഡ് പോസിറ്റീവായതെന്നും വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


 

Related Posts

0 Comments

Leave a reply