
പെണ്‍കുട്ടികളെ കാണാതായ സംഭവം: അന്വേഷണം ഗോവയിലേക്ക്
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഗോവയിലേക്ക്. പെണ്‍കുട്ടികളെ ഗോവയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശനന്‍ പറഞ്ഞു. കുട്ടികള്‍ക്ക് കേരളം വിടാന്‍ പണം ഗൂഗിള്‍ പേ വഴി പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ലഹരി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടിയിരിക്കുന്നുവെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
നേരത്തെ കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ വച്ചാണ് പതിനാറുകാരിയെ പൊലീസ് കണ്ടെത്തിയത്. ഇനി നാല് കുട്ടികളെ കുടി കിട്ടാനുണ്ട്. കുട്ടികള്‍ കടന്ന സംഭവത്തില്‍ പോലീസിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കൊണ്ടുപോയതിന് പിന്നില്‍ വലിയ സംഘമാണെയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍ല് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപ