
'സ്റ്റാലിനിസ'ത്തില്‍ ആകൃഷ്ടന്‍:
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് . സ്റ്റാലിനിസത്തില്‍ ആകൃഷ്ടനായെന്നും ഉദ്ദേശിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. എന്തൊരു ആര്‍ജവം ആണ് സ്റ്റാലിന്‍ കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:അടുത്ത കാലത്തായി ഞാന്‍ 'സ്റ്റാലിനിസ'ത്തില്‍ ആകൃഷ്ടനായിരിക്കുന്നു... ഒന്ന് നില്‍ക്കണേ... ഞാന്‍ ഉദ്ദേശിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ആണ്... എന്തൊരു ആര്‍ജവമാണ് അദ്ദേഹം കാണിക്കുന്നത്!