ഗുണ്ടാ പട്ടിക പുതുക്കി്; 701 പേര്‍ക്കെതിരെ കാപ്പ
 


തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി പുതുതായി ഗുണ്ടാ പട്ടികയില്‍  ഉള്‍പ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് എറ്റവും കൂടുതല്‍ പേരെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നവരാണ് പട്ടികയിലുള്ളതെന്നാണ് പൊലീസ്  പറയുന്നത്.പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ് ഉള്ളത്. അടുത്തിടെ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് ഗുണ്ട ലിസ്റ്റ് തയ്യാറാക്കിയത്. നിലവില്‍ സജീവമായവര്‍ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് പൊലീസ് വിശദീകരണം. 701 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. 


 

Related Posts

0 Comments

Leave a reply