
ഇനി ഞായറാഴ്ച നിയന്ത്രണമില്ല ;
സ്‌കൂളുകള്‍ പഴയ രീതിയിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. ഞായറാഴ്ച നിയന്ത്രണം ഇനി തുടരില്ല. സംസ്ഥാനത്തെ സ്‌കൂളുകളും പൂര്‍ണ്ണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ നടത്താന്‍ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്.
ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ സന്ദര്‍ഭങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.