സെന്‍സെക്സില്‍ 301 പോയന്റ് മുന്നേറ്റം
 



മുംബൈ: കനത്ത തകര്‍ച്ചയ്ക്കുശേഷമുള്ള രണ്ടാമത്തെ ദിവസവും വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,400ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. 
സെന്‍സെക്സ് 301 പോയന്റ് ഉയര്‍ന്ന് 58,443ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,443ലുമാണ് വ്യാപാരം ആരംഭിച്ചത്. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ 
അയവുവന്നതാണ് ആഗോളതലത്തില്‍ വിപണിയെ തുണച്ചത്. ഉപഭോക്തൃ വില സൂചിക ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ കനത്ത ചാഞ്ചാട്ടം ഉണ്ടായേക്കാം. 
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ഗ്രാസിം, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്പ്, ഡോ.റെഡ്ഡീസ് ലാബ്, ശ്രീ സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.  ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വേദാന്ത് ഫാഷന്‍സ് ഇന്ന് വിപണിയ

Related Posts

0 Comments

Leave a reply